Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Gopalakrishnan

Thiruvananthapuram

കൃ​ഷ്ണ​പി​ള്ള സാ​റി​ന്‍റെ ക്ലാ​സി​ലി​രി​ക്കാ​ത്ത ശി​ഷ്യ​നാ​ണ് ഞാ​ൻ: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള​യു​ടെ ക്ലാ​സി​ലി​രി​ക്കാ​ത്ത ശി​ഷ്യ​നാ​ണ് താ​നെ​ന്ന് ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കൃ​ഷ്ണ​പി​ള്ള​യു​ടെ 110-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെസ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ജ​ന്മ​വാ​ർ​ഷി​ക​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്യുകയാ യിരുന്നു അദ്ദേഹം.

കൃ​ഷ്ണ​പി​ള്ള സാ​റി​ൽ നി​ന്ന് ഏ​റെ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട​ക​ങ്ങ​ൾ വാ​യി​ക്കാ​നും നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. കൃ​ഷ്ണ​പി​ള്ള​യു​ടെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫൗ​ണ്ടേ​ഷ​നി​ലെ​ത്തു​ന്ന​ത് ത​നി​ക്ക് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണെ​ന്നും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​എം.​എ​ൻ. രാ​ജ​ൻ എ​ൻ. കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ. കൃ​ഷ്ണ​പി​ള്ള നാ​ട​ക​വേ​ദി​യു​ടെ 19-ാം വാ​ർ​ഷി​കാ​ഘോ​ഷം ര​ഘൂ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു. രാ​ധാ​കൃ​ഷ്ണ​ൻ ശ്രീ​മ​ന്ദി​രം, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​
ബി​ജു പു​ലി​പ്പാ​റ സ്മ​ര​ണാ​ഞ്ജ​ലി ആ​ല​പി​ച്ചു. ഇ​ന്ദി​രാ​ഭാ​യി​യും ശ്രീ​ജി​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. അ​ന​ന്ത​പു​രം ര​വി സം​വി​ധാ​നം ചെ​യ്ത "ചെ​ങ്കോ​ലും മ​ര​വു​രി​യും' നാടക അവതരണവും നടത്തി.

Kerala

വീ​ണ്ടും ഒന്നിക്കാൻ മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​മ്മൂ​​​ട്ടി​​​യെ കേ​​​ന്ദ്ര ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ക്കി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​ടൂ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പു​​​തി​​​യ ചി​​​ത്രം ഒ​​​രു​​​ക്കു​​​ന്നു. 32 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കി​​​പ്പു​​​റ​​​മാ​​​ണ് അ​​​ടൂ​​​രും മ​​​മ്മൂ​​​ട്ടി​​​യും ഒ​​​ന്നി​​​ക്കു​​​ന്ന​​​ത്.

ചി​ത്ര​ത്തി​ന്‍റെ ര​ച​നാ സ​മ​യ​ത്ത് മ​മ്മൂ​ട്ടി​യു​ടെ മു​ഖ​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്ഥാ​ന​ത്ത് മ​ന​സി​ല്‍ തെ​ളി​ഞ്ഞ​തെ​ന്ന് അ​ടൂ​ര്‍ പ​റ​ഞ്ഞു. സി​നി​മ​യു​ടെ മ​റ്റ് കാ​സ്റ്റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചി​ത്രം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത് നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്.

അ​ന​ന്ത​രം (1987), മ​തി​ലു​ക​ള്‍ (1990), വി​ധേ​യ​ന്‍ (1993) എ​ന്നി​വ​യാ​ണ് ഇ​തി​ന​കം ചെ​യ്ത മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍. ഇ​തി​ല്‍ മ​തി​ലു​ക​ളി​ലും വി​ധേ​യ​നി​ലും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത് മ​മ്മൂ​ട്ടി ആ​യി​രു​ന്നു.

Movies

എ​ന്നെ പ​റ്റി ആ​ദ്യ​മാ​യി ന​ല്ല​ത് പ​റ​ഞ്ഞ.. അ​ല്ല മു​ൻ​പും സം​സാ​രി​ച്ചി​ട്ടു​ള്ള അ​ടൂ​ർ സാ​റി​നും ന​ന്ദി'; വൈ​റ​ലാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്‌​കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച "വാ​നോ​ളം മ​ല​യാ​ളം ലാ​ൽ സ​ലാം' എ​ന്ന പ​രി​പാ​ടി​യി​ലെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വ​രി​ക​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ.

ച​ട​ങ്ങി​ൽ നി​ന്നു​ള്ള അ​ടൂ​ർ ഗോ​പ​ല​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ളും അ​ടൂ​രി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​സം​ഗ​വു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ര​ണ്ട് ദ​ശാ​ബ്ദം മു​ൻ​പ് ഈ ​അ​വാ​ർ​ഡ് എ​നി​ക്ക് ല​ഭി​ക്കു​മ്പോ​ൾ ഇ​തു​പോ​ലെ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്ക​ലൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ ന​മ്മു​ടെ സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും പ്ര​ത്യേ​കം താ​ത്പ​ര്യ​മെ​ടു​ത്താ​ണ് മോ​ഹ​ൻ​ലാ​ലി​നെ ആ​ദ​രി​ക്കു​ന്ന​തെ​ന്നും അ​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​ടൂ​രി​ന്‍റെ വാ​ക്കു​ക​ൾ.

തു​ട​ർ​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ താ​രം ന​ൽ​കി​യ മ​റു​പ​ടി​യും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

"എ​ന്നെ പ​റ്റി ആ​ദ്യ​മാ​യി ന​ല്ല​ത് പ​റ​ഞ്ഞ.., അ​ല്ല മു​ൻ​പ് പ​ല​പ്പോ​ഴും സം​സാ​രി​ച്ചി​ട്ടു​ള്ള അ​ടൂ​ർ സാ​റി​നും ന​ന്ദി' എ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ ല​ഭി​ക്കു​ന്നു​ണ്ട്. അ​ടൂ​രി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യെ​ന്നും സം​വി​ധാ​യ​ക​ൻ അ​ത് അ​ർ​ഹി​ക്കു​ന്നു എ​ന്നാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്ന​ത്.

Kerala

"മാ​പ്പ്': അ​ടൂ​രി​നും യേ​ശു​ദാ​സി​നു​മെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി വി​നാ​യ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും യേ​ശു​ദാ​സി​നു​മെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​പ്പു​പ​റ​ഞ്ഞ് ന​ട​ൻ വി​നാ​യ​ക​ൻ. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ "മാ​പ്പ്' എ​ന്നു മാ​ത്ര​മാ​ണ് താ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ടൂ​രി​നെ​യും യേ​ശു​ദാ​സി​നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ വി​നാ​യ​ക​ൻ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ‌​ന്ന​ത്.

Latest News

Corehub Up